NEWSROOM

പാലക്കാട് കല്ലടിക്കോട് സിമന്റുമായി വന്ന ലോറി മറിഞ്ഞ് അപകടം; നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം

പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്കാണ് ലോറി മറിഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട് കല്ലടിക്കോട് സിമന്റുമായി വന്ന ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികളുടെ ദേഹത്തേക്കാണ് ലോറി മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.

സിമന്റ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളുടെ മേല്‍ മറിയുകയായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ ഇസാഫ് ആശുപത്രിയിലേക്കും ഒരു മൃതദേഹം മണ്ണാര്‍ക്കാട് മദര്‍കെയര്‍ ആശുപത്രിയിലേക്കും മാറ്റി. ലോറി ഡ്രൈവറും ക്ലീനറും പരുക്കുകളോടെ മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

SCROLL FOR NEXT