NEWSROOM

മലമ്പുഴയിൽ ഉരുൾപ്പൊട്ടിയതായി സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു

ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്


പാലക്കാട് മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം. ആനക്കൽ വനമേഖലയ്ക്ക് സമീപത്താണ് ഉരുൾപൊട്ടിയതായി സംശയിക്കപ്പെടുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നതിനാലാണ് ഉരുൾപൊട്ടലാവാം എന്ന സംശയത്തിലെത്തിയത്. ജനവാസമേഖലയിൽ അല്ല ഉരുൾപൊട്ടിയതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാലും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

SCROLL FOR NEXT