NEWSROOM

പാലക്കാട് ബിജെപിയിൽ മഞ്ഞുരുകുന്നു; നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാജിവെയ്ക്കില്ല

ആർഎസ്എസ് നേതൃത്വം ഇടപെട്ടതോടയാണ് പ്രശ്നത്തിന് പരിഹാരമായത്

Author : ന്യൂസ് ഡെസ്ക്


പാലക്കാട് ബിജെപിയിലെ പ്രതിസന്ധി ഒഴിയുന്നു. നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ രാജിവെക്കില്ല. ആർഎസ്എസ് നേതൃത്വം ഇടപെട്ടതോടയാണ് പ്രശ്നത്തിന് പരിഹാരമായത്. പാർട്ടി പറയുന്നത് അംഗീകരിക്കണമെന്ന് സി. കൃഷ്ണകുമാറും അറിയിച്ചിട്ടുണ്ട്.

പാലക്കാട് ഈസ്റ്റ് പ്രസിഡൻ്റായി പ്രശാന്ത് ശിവനെ നിയമിച്ചാൽ അഞ്ച് കൗൺസിലർമാർ പാർട്ടിക്ക് രാജിക്കത്ത് കൈമാറും എന്നായിരുന്നു തീരുമാനം. കൃഷ്ണകുമാർ വിരുദ്ധ വിഭാഗത്തിലെ നഗരസഭാ കൗൺസിലർമാർ രാജിക്കൊരുങ്ങുന്നത്.

പാർട്ടി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രശാന്ത് ശിവനെ പ്രസിഡൻ്റാക്കുന്നത് എന്നാരോപിച്ചാണ് പ്രതിഷേധം. 11 പേർ സംസ്ഥാന നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുക. ​ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നേതൃത്വം നടത്തുന്നുണ്ട്.

SCROLL FOR NEXT