പാലക്കാട് കഞ്ചിക്കോട് തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി ഒരാൾ മരിച്ചു. ടിപ്പർ ലോറി ഡ്രൈവറും ആലാമരം സ്വദേശിയുമായ ബി.സുരേഷ് (49) ആണ് മരിച്ചത്. പാലക്കാട് നടന്ന പ്രാദേശിക ഓണാഘോഷത്തിനിടെയാണ് സംഭവം.
ALSO READ: ട്രയൽ റണ്ണിനിടെ വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞു; അഞ്ച് പേർ അറസ്റ്റിൽ
ഇഡ്ഡലി തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങിയതോടെ സുരേഷിന് ശ്വസതടസമുണ്ടാവുകയായിരുന്നു ഇതോടെ ഇയാൾ കുഴഞ്ഞുവീണു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.