NEWSROOM

പി. സരിന്റെ ഇടത് സ്ഥാനാർഥിത്വം: ആദ്യം തീരുമാനം എടുക്കേണ്ടത് പാലക്കാട് ജില്ലാ കമ്മിറ്റിയെന്ന് ടി.പി. രാമകൃഷ്‌ണൻ

ആ അഭിപ്രായത്തത്തിന് ശേഷം മാത്രമേ മറ്റുകാര്യങ്ങളിലേക്ക് കടക്കുകയുള്ളു

Author : ന്യൂസ് ഡെസ്ക്

പി. സരിന്റെ ഇടത് സ്ഥാനാർഥിത്വത്തിൽ ആദ്യം തീരുമാനം എടുക്കേണ്ടത് പാലക്കാട് പാർട്ടി ജില്ലാ കമ്മിറ്റിയാണെന്നും ആ അഭിപ്രായത്തത്തിന് ശേഷം മാത്രമേ മറ്റുകാര്യങ്ങളിലേക്ക് കടക്കുകയുള്ളുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്‌ണൻ. കോൺ​ഗ്രസിനെപ്പറ്റി സരിൻ നടത്തിയ വിമർശനത്തെക്കുറിച്ച് പറയേണ്ടത് കോൺഗ്രസാണ് എന്നും അദ്ദേഹം പറഞ്ഞു.

ഉദാരവൽക്കരണവും, സ്വകാര്യവൽക്കരണവും നടപ്പിലാക്കാൻ ആദ്യം നിലപാടെടുത്തത് കോൺ​ഗ്രസ്. ഇന്ന് ബിജെപി സർക്കാർ അത് നടപ്പിലാക്കുന്നു. കോൺഗ്രസ് ആ നിലപാടിൽ നിന്നും മാറിയിട്ടില്ല. സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ കോൺഗ്രസും, ബിജെപിയും ഒരേ നിലപാട് ആണ് എടുക്കുന്നത്. അതിനെതിരെ എക്കാലത്തും വിമർശനം ഉന്നയിച്ചത് സിപിഎം ആണെന്നും ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പുകളിലും പാലക്കാട് ബിജെപിയുടെ വോട്ട് വർധിച്ചിട്ടുണ്ട്. അത് പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകളുടെ ഫലം നോക്കിയാൽ മനസിലാകും. തൃശൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ട് കുറഞ്ഞുവെന്നും ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു. എന്നാൽ ആ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട് വർധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT