വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും യുഡിഎഫ് സ്ഥാനാർഥികളാകുമെന്ന സൂചന നൽകി കെ. മുരളീധരൻ. ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ പറഞ്ഞവർ തന്നെ സ്ഥാനാർഥികളാകുമെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുവാക്കൾ തന്നെ മത്സരിക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ പറഞ്ഞവർ തന്നെ സ്ഥാനാർഥികളാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുവാക്കൾ തന്നെ മത്സരിക്കണം. താൻ അടക്കമുള്ള സ്ഥിരം മുഖങ്ങളെ മാറ്റണം. പാലക്കാട് ഉറപ്പായിട്ടും യുഡിഎഫ് വിജയിക്കും. വയനാട് മത്സരമില്ല, പ്രിയങ്ക ഗാന്ധിയ്ക്ക് അഞ്ചു ലക്ഷത്തിലധികം ഭൂരിപക്ഷം ലഭിക്കും. കെ. മുരളീധരൻ പറഞ്ഞു.
കണ്ണൂരിലെ എഡിഎമ്മിൻ്റെ മരണത്തെക്കുറിച്ചും കെ. മുരളീധരൻ പ്രതികരിച്ചു. എഡിഎമ്മിൻ്റെ മരണം തികച്ചും ദൗർഭാഗ്യകരമാണ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇത്തരം ഒരു കടന്ന പ്രവർത്തി ചെയ്യുമെന്ന് കരുതിയില്ല. പി.പി. ദിവ്യയുമായി പലതവണ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അഴിമതി ചൂണ്ടിക്കാണിക്കുന്നതിലല്ല തെറ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റമാണ് മരണത്തിന് ഇടയാക്കിയത്. അഴിമതി നേരിടാൻ നിയമ സംവിധാനം ഉണ്ട്. അത് അട്ടിമറിച്ചു. രു പൊതുപ്രവർത്തക ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ വളരെ വിജിലൻ്റ് ആയിരിക്കണമെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 13നാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് പോളിങ്. ജാർഖണ്ഡിൽ രണ്ട് ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13നും 20നുമായിരിക്കും പോളിങ് നടക്കുന്നത്.