NEWSROOM

പാലക്കാട് ഭാര്യയുടെ അച്ഛനേയും അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്; പ്രതി ഒളിവിൽ

ഒരു മണിയോടെ വീട്ടിലെത്തി മുളകുപൊടി മുഖത്തേക്ക് വിതറി ഇരുവരെയും വെട്ടുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് പിരായിരിയിൽ ഭാര്യയുടെ പിതാവിനെയും മാതാവിനെയും വെട്ടിപ്പരിക്കേൽപിച്ച് മരുമകൻ. പിരായിരിയി തരുവത്ത്പടി മോളി, ടെറി എന്നിവർക്കാണ് മരുമകൻ റോയിയുടെ വെട്ടേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെത്തി മുളകുപൊടി മുഖത്തേക്ക് വിതറി ഇരുവരെയും വെട്ടുകയായിരുന്നു.

ഇവരെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിയ ശേഷം മരുമകൻ റോയി ഒളിവിൽ പോയി.

SCROLL FOR NEXT