NEWSROOM

താളത്തിൽ തിളങ്ങും പൊന്നോണം; തിരുവാതിരക്കളിയുമായി വീണ്ടും പാലക്കാട്ടെ യുവതികളുടെ കൂട്ടായ്മ

മുൻകാലങ്ങളെ പോലെ സജീവമല്ലെങ്കിലും  ഓണാഘോഷങ്ങളിൽ എന്നും പ്രധാനപ്പെട്ടതാണ് തിരുവാതിരക്കളി

Author : ന്യൂസ് ഡെസ്ക്

ഓണം ഇങ്ങെത്തി. എന്നത്തേയും പോലെ പൂക്കളവും ഓണസദ്യയും ഓണക്കളികളുമായി നല്ലൊരു ഓണക്കാലമാണ് മലയാളികളും കാത്തിരിക്കുന്നത്. ഓണത്തിൽ പ്രധാനപ്പെട്ട ഓന്നാണ് തിരുവാതിരകളി. മുൻകാലങ്ങളെ പോലെ സജീവമല്ലെങ്കിലും ഓണാഘോഷങ്ങളിൽ എന്നും പ്രധാനപ്പെട്ടതാണ് തിരുവാതിരക്കളി. തിരുവാതിരക്കളി പഠിക്കാനും പഠിപ്പിക്കാനുമുള്ള   പാലക്കാട്ടെ യുവതികളുടെ കൂട്ടായ്മയാണ് താളം . 

ഈ ഓണക്കാലത്തും വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ തിരുവാതിരക്കളിയുമായി ഒത്തുചേർന്നു. പൂക്കളവും, ഓണസദ്യയും മാത്രമല്ല തിരുവാതിരക്കളിയും മലയാളിയുടെ ഓണക്കാല ഓർമകളിൽ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ്. ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന തിരുവാതിരക്കളി, പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി പാലക്കാട്ടെ താളം കൂട്ടായ്മ പങ്കുവെയ്ക്കുന്നുണ്ട്. 

കൂടാതെ തിരുവാതിര പഠിക്കാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്കും താളം കൂട്ടായ്മ പരിശീലനം നൽകുന്നു. നേരിട്ടു മാത്രമല്ല, ഓൺലൈനായും തിരുവാതിരക്കളി പഠിപ്പിക്കുന്നുണ്ട്. എല്ലാ ഓണക്കാലത്തും താളം കൂട്ടായ്മയിലെ അംഗങ്ങൾ ഒത്തുചേരുകയും തിരുവാതിരക്കളി അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. അടുത്ത ഓണത്തിനും തിരുവാതിരക്കളിയുമായി ഈ വനിതാ കൂട്ടായ്മ  ഒത്തുചേരുമെന്നാണ് താളം കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നത്. 

SCROLL FOR NEXT