NEWSROOM

"സംഘർഷങ്ങളുടെ കവറേജിലൂടെ കലഹമുണ്ടാക്കുന്നു"; അൽ ജസീറ സംപ്രേഷണം താൽക്കാലികമായി നിർത്തിവെപ്പിച്ച് പലസ്തീൻ അതോറിറ്റി

പലസ്തീൻ്റെ തീരുമാനത്തോട് അൽ ജസീറ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല

Author : ന്യൂസ് ഡെസ്ക്

സംഘർഷങ്ങളുടെ കവറേജിലൂടെ കലഹമുണ്ടാക്കുന്നതായി ആരോപണമുന്നയിച്ചു കൊണ്ട് മാധ്യമ സ്ഥാപനമായ അൽ ജസീറയുടെ സംപ്രേഷണം താൽക്കാലികമായി നിർത്തിവെപ്പിച്ച് പലസ്തീൻ അതോറിറ്റി. സംപ്രേക്ഷണം നിർത്തി വെക്കുന്നുവെന്ന വാർത്ത പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ പലസ്തീൻ്റെ തീരുമാനത്തോട് അൽ ജസീറ ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

"നമ്മുടെ അറബ് മാതൃരാജ്യത്ത്, പലസ്തീനിൽ പ്രത്യേകിച്ചും" അൽ ജസീറ വിഭജനം വിതയ്ക്കുന്നുവെന്ന് ഫതഹ് ബ്രോഡ്കാസ്റ്റർ ആരോപിച്ചിരുന്നു.
ഇതിനെത്തുടർന്നാണ് അൽ ജസീറയുമായി സഹകരിക്കരുതെന്ന് പലസ്തീൻ ജനതയോട് ആഹ്വാനം ചെയ്തത്. ജെനിൻ ക്യാമ്പിലെ സംഘർഷങ്ങളുടെ കവറേജിലൂടെ കലഹമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് പലസ്തീനിലെ ഓഫീസിൻ്റെ പ്രവർത്തനവും ഇതിനോടകം മരവിപ്പിച്ചു.


SCROLL FOR NEXT