പാണക്കാട് തങ്ങള്‍ കുടുംബത്തിലെ സ്ത്രീകള്‍ക്കായി സംഘടന. 'സിനര്‍ജി വിമണ്‍ ഫൗണ്ടേഷന്‍' എന്ന് പേരിട്ട സംഘടനയുടെ നേതൃത്വത്തിലുള്ളത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പത്നി സുല്‍ഫത്ത് ബീവിയാണ്. സിനര്‍ജിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 14ന് മലപ്പുറത്ത് വിപുലമായ പരിപാടി സംഘടിപ്പിക്കും.
മലപ്പുറം കോട്ടക്കുന്ന് ഭാഷാ സ്മാരകഹാളിൽ നടക്കുന്ന പരിപാടിയിൽ സംഘടനയിലെ അംഗങ്ങൾ പങ്കെടുക്കും. പാണക്കാട് തങ്ങള്‍ കുടുംബത്തിലെ സ്ത്രീകള്‍ സാധാരണയായി പൊതുരംഗത്ത് ഇറങ്ങാറില്ല. വനിതാ ലീഗ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിൻ്റെ നേതൃനിരയിലേക്ക് പാണക്കാട് കുടുംബത്തിൽ നിന്നും ആരും വന്നിട്ടില്ല. അഞ്ഞൂറോളം സ്ത്രീകളെ ഇതിനകം സംഘടനയില്‍ അംഗങ്ങളായി ചേര്‍ത്തതായാണ് റിപ്പോർട്ട്.