തൃശൂർ പഴയന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സംഘർഷം. സംഘർഷത്തിൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡൻ്റ് കോൺഗ്രസ് പ്രവർത്തകനെ മർദിച്ചതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരന് എതിരെ കോൺഗ്രസ് പ്രവർത്തകൻ ഹുസൈൻ പാറക്കലാണ് പരാതി നൽകിയത്. പ്രസിഡൻ്റ് മർദിച്ചതായും അസഭ്യം പറഞ്ഞതായുമാണ് ഹുസൈൻ്റെ പരാതി.
തൊഴിലുറപ്പ് തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഹുസൈൻ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച ചെയ്യുന്നതിനിടെയാണ് സംഘർഷമുണ്ടായത്.