NEWSROOM

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ഉടൻ ടോൾ പിരിക്കില്ല

സർവകക്ഷി യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക

Author : ന്യൂസ് ഡെസ്ക്

പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ പിരിക്കില്ലെന്ന് തീരുമാനം. സർവകക്ഷി യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇന്നലെ അർധരാത്രി മുതലാണ് പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. തുടർന്ന് കോൺഗ്രസും വ്യാപാരി സംഘടനയും പ്രതിഷേധം അവസാനിപ്പിച്ചു. സിപിഎം ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ടോൾ പ്ലാസയിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. കിഴക്കഞ്ചേരി, കണ്ണമ്പ്ര പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ വാഹനങ്ങൾക്കായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്, എന്നാൽ ജൂലൈ ഒന്നു മുതൽ ഇത് നടക്കില്ലെന്ന് കരാർ കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു.

SCROLL FOR NEXT