NEWSROOM

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മകൾ നേരിട്ടത് ക്രൂര മർദനം, രാഹുൽ സൈക്കോപാത്തെന്ന് യുവതിയുടെ അച്ഛൻ

കഴിഞ്ഞ ദിവസമാണ് ന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ഭര്‍ത്താവിനെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം യുവതിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

പന്തിരാങ്കാവ് ഗാർഹീക പീഡന കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ അച്ഛൻ. മകളുടെ ഭർത്താവ് രാഹുലിനെതിരെയായിരുന്നു പ്രതികരണം. ക്രൂര മർദനമാണ് മകൾ നേരിട്ടത്. അവശയായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറായില്ല. പിന്നീട് ആംബുലൻസിന് ഉള്ളിൽ വെച്ചും മകളെ മർദിച്ചുവെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.

തൻ്റെ മകളെ നേരത്തെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചത്. മകൾ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയതാണെന്നും അയാൾ സൈക്കോപാത്താണെന്നും പിതാവ് ആരോപിച്ചു. ഗത്യന്തരമില്ലാതെയാണ് അന്ന് കേസ് പിൻവലിക്കേണ്ടി വന്നത്. ഇനി കേസുമായി മുന്നോട്ടുപോകുമെന്നും, മകളും പരാതിയിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

Also Read; 'മീന്‍കറിക്ക് ഉപ്പില്ലെന്ന് പറഞ്ഞ് മര്‍ദനം'; ഭര്‍ത്താവിനെതിരെ വീണ്ടും പരാതി നല്‍കി പന്തീരാങ്കാവ് കേസിലെ യുവതി


കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി ഭര്‍ത്താവിനെതിരെ വീണ്ടും പൊലീസില്‍ പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം യുവതിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭര്‍ത്താവ് രാഹുല്‍ വീട്ടില്‍വെച്ച് മര്‍ദിച്ചെന്നാണ് യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. മര്‍ദ്ദനത്തില്‍ കണ്ണിനും മുഖത്തും പരുക്കേറ്റിരുന്നു.


എന്നാല്‍, പൊലീസില്‍ പരാതി നല്‍കാനില്ലെന്നായിരുന്നു യുവതിയുടെ ആദ്യത്തെ നിലപാട്.പിന്നീട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് യുവതി പരാതി നല്‍കുകയായിരുന്നു.യുവതിയുടെ പുതിയ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. 85 BNS (498(A) IPC) പ്രകാരം ഭർതൃ പീഡനത്തിനും, നരഹത്യ ശ്രമത്തിന് 110 BNS, (308 IPC) പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ കേസിലെ   തുടർ നടപടികളിൽ പൊലീസ് നിയമോപദേശം തേടുംഇതിന് ശേഷമാകും കസ്റ്റഡി അപേക്ഷ നൽകുന്നതിൽ തീരുമാനമെടുക്കുക.കഴിഞ്ഞ കേസിലെ യുവതിയുടെ മൊഴിമാറ്റം കണക്കിലെടുത്താണ് പൊലീസ് നീക്കം.

SCROLL FOR NEXT