NEWSROOM

പാറമേക്കാവ് തീപിടിത്തം: പൊലീസ് എഫ്ഐആര്‍ വസ്തുതാ വിരുദ്ധം, പൂരം കലക്കല്‍ വിവാദവുമായി ബന്ധമുണ്ടോയെന്ന് സംശയം: പാറമേക്കാവ് ദേവസ്വം

തീ പിടിത്തത്തിൻ്റെ സ്വഭാവം കാണുമ്പോൾ ഒരു സ്ഫോടക വസ്തു ഉപയോഗിച്ചതിന് സമാനമായ രീതിയിലാണെന്നും ദേവസ്വം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാറമേക്കാവ് തീ പിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിനെതിരെ പാറമേക്കാവ് ദേവസ്വം. എഫ്ഐആർ വസ്തുതകൾക്ക് വിരുദ്ധമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. എഫ്ഐആറിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിച്ചെന്നും ഭാരവാഹികൾ പറഞ്ഞു.

പൂര വിവാദവുമായി തീ പിടിത്തത്തിന് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നു. ദേവസ്വം ഭാരവാഹികളോടോ, തൃശൂർ പൂരത്തോടോ ഉള്ള വിരോധവും കാരണമാകാം. തീ പിടിത്തത്തിൻ്റെ സ്വഭാവം കാണുമ്പോൾ ഒരു സ്ഫോടക വസ്തു ഉപയോഗിച്ചതിന് സമാനമായ രീതിയിലാണ്. പൊലീസ് എഫ്ഐആർ വസ്തുതകൾക്ക് വിരുദ്ധമാണ്. ക്രൈം ബ്രാഞ്ചിനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണം. പൂരം വിവാദങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമ്പോൾ തീ പിടിത്തവും ക്രൈം ബ്രാബ് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം പറയുന്നു.

SCROLL FOR NEXT