NEWSROOM

പെണ്‍കുട്ടികളെ കുറ്റപ്പെടുത്തേണ്ട; ആണ്‍കുട്ടികളെ മാന്യമായി പെരുമാറാന്‍ പഠിപ്പിക്കൂ: കൊല്‍ക്കത്ത കേസില്‍ ജോണ്‍ എബ്രഹാം

പെണ്‍കുട്ടികളല്ല മാറേണ്ടത്. മാറ്റം വരേണ്ടത് പുരുഷന്മാരുടെ പെരുമാറ്റത്തിലാണ്

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്തയില്‍ ഡോക്ടര്‍ കൂട്ട ബല്താസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം. റേഡിയോ സിറ്റി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. കൊല്‍ക്കത്ത കേസിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ആണ്‍കുട്ടികള്‍ മാന്യമായി പെരുമാറാന്‍ പഠിക്കേണ്ടതിനെ കുറിച്ച് ജോണ്‍ എബ്രഹാം പറഞ്ഞത്.

പീഡനങ്ങള്‍ തടയാന്‍ പെണ്‍കുട്ടികളല്ല മാറേണ്ടത്. മാറ്റം വരേണ്ടത് പുരുഷന്മാരുടെ പെരുമാറ്റത്തിലാണ്. നല്ല മനുഷ്യരെ വളര്‍ത്തിയെടുക്കുന്നതില്‍ നാം എങ്ങനെ പരാജയപ്പെട്ടുവെന്നതാണ് കൊല്‍ക്കത്ത സംഭവം ചൂണ്ടിക്കാട്ടുന്നത്. ആണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ മാന്യമായി പെരുമാറാന്‍ കൂടി പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യത്തില്‍ പെണ്‍കുട്ടികളുടെ തെറ്റെന്താണ്, തിരുത്തേണ്ടത് പുരുഷന്മാരുടെ കാഴ്ച്ചപ്പാടാണ് എന്നാണ് ജോണ്‍ പറയുന്നത്. ആണ്‍കുട്ടികളോട് മാന്യമായി പെരുമാറാന്‍ രക്ഷിതാക്കള്‍ പറയണമെന്നും ജോണ്‍.

ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളും മൃഗങ്ങളും സുരക്ഷിതരല്ലെന്നും മുമ്പ് ഒരു അഭിമുഖത്തില്‍ ജോണ്‍ എബ്രഹാം പറഞ്ഞിരുന്നു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ഇന്ത്യയിലെ പുരുഷന്മാര്‍ മനസ്സിലാക്കണം. അവര്‍ സംരക്ഷകരാകണമെന്നും താരം പറഞ്ഞിരുന്നു.



SCROLL FOR NEXT