NEWSROOM

കുട്ടികളുടെ ഐസിയുവിന് മുന്നിൽ നിന്നും പാമ്പ്! പരിയാരം ഗവ. മെഡിക്കൽ കോളേജ് ഇഴജന്തുക്കളുടെ ഭീഷണിയിൽ

നേരത്തെ കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്നും പാമ്പിനെ പിടികൂടിയിരുന്നു

Author : ന്യൂസ് ഡെസ്ക്



പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഇഴ ജന്തുക്കളുടെ ഭീഷണിയിൽ. ആശുപത്രി പരിസരം കാടുകയറിയും മാലിന്യങ്ങൾ തള്ളിയും ശോചനീയാവസ്ഥയിലായതാണ് നിലവിലെ സ്ഥിതിക്ക് കാരണം. കുട്ടികളുടെ ഐസിയുവിന് മുന്നിൽ നിന്നും കഴിഞ്ഞ ദിവസമാണ് പാമ്പിനെ പിടികൂടിയത്.

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിലെ കുട്ടികളുടെ ഐസിയുവിന് മുന്നിൽ നിന്നാണ് കഴിഞ്ഞ ദിവസം പാമ്പിനെ പിടികൂടിയത്. നേരത്തെ കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്നും പാമ്പിനെ പിടികൂടിയിരുന്നു.

ആശുപത്രി പരിസരം കാടുമൂടിയും മാലിന്യങ്ങൾ നിക്ഷേപിച്ചും വൃത്തി ഹീനമായ നിലയിലാണ്. മെഡിക്കൽ കോളേജിന്റെ പിൻഭാഗത്ത് മിക്കയിടങ്ങളും കാടുകയറിയ നിലയിലാണ്. പാമ്പ് ഉൾപ്പടെയുള്ള ഇഴജന്തുകൾക്ക് ആശുപത്രി കെട്ടിടത്തിൻ്റെ ഏത് നിലയിലേക്കും ചെന്ന് എത്താവുന്ന സ്ഥിതിയാണുള്ളത്. ആശുപത്രി പരിസരം എത്രയും പെട്ടെന്ന് തന്നെ ശുചീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

SCROLL FOR NEXT