NEWSROOM

അമൃത്പാൽ സിങ്ങിന് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ചു

ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പരോൾ അനുവദിച്ചത്

Author : ന്യൂസ് ഡെസ്ക്

ജയിലിൽ കഴിയവേ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ചു. നാലു ദിവസത്തേക്കാണ് പരോൾ. അമൃത്പാൽ സിങ്ങ് ഇപ്പോൾ അസമിലെ ഡിബ്രുഗുഡ് ജയിലാണ്.ഖഡൂർ സാഹിബ് മണ്ഡലത്തിൽ നിന്നാണ് അമൃത്പാൽ സിങ്ങ് വിജയിച്ചത്.

സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സർക്കരിന് അമൃത്പാൽ സിങ്ങ് കത്തയച്ചിരുന്നു.ഇതേ ആവശ്യമുന്നയിച്ച് ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്കും കത്തയച്ചിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരോൾ അനുവദിച്ചത്.പരോൾ നൽകിയെങ്കിലും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ അനുമതിയില്ല.കഴിഞ്ഞ വർഷം ദേശസുരക്ഷ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വാരിസ് ദ പഞ്ചാബ് എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ തലവനാണ് അമൃത്പാൽ സിങ്ങ്.


SCROLL FOR NEXT