NEWSROOM

ഇന്നലെ പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകുന്നു; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

ഇന്നലെ രാത്രി 11.55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് ഈ സമയത്തും പുറപ്പെട്ടിട്ടില്ല

Author : ന്യൂസ് ഡെസ്ക്

വിമാനം അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 11.55 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് ഈ സമയത്തും പുറപ്പെട്ടിട്ടില്ല. ഇരുപത്തിനാല് മണിക്കൂറായിട്ടും നടപടിയാകാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. മലേഷ്യയിലേക്കുള്ള വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.

ഇന്നലെ വൈകിയ വിമാനം ഇന്ന് പുലര്‍ച്ചെ 3.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ നാല് മണിയോടെ റദ്ദാക്കിയെന്ന് അറിയിച്ചു. ഇന്ന് വിമാനം പുറപ്പെടുമെന്ന് അറിയിച്ച് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. രാത്രി എട്ട് മണിയോടെ മലേഷ്യയില്‍ എത്തിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ അറിയിച്ചത്. എന്നാല്‍, ഇന്നലെ രാത്രി എത്തിയ യാത്രക്കാര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണ്.

സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

SCROLL FOR NEXT