പാസ്‌പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സെപ്റ്റംബർ 20 മുതൽ 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്‌പോർട്ട് സർവീസുകൾ മുടങ്ങും.
ബിഎൽഎസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിൻ്റ്‌മെൻ്റുകൾ ഈ മാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക് തടസമുണ്ടാവില്ലെന്നും എംബസി അറിയിച്ചു.
READ MORE: ഖത്തറിൽ ഹജ്ജ് രജിസ്ട്രേഷൻ ഞായറാഴ്ച മുതൽ