NEWSROOM

പത്തനംതിട്ട പീഡനക്കേസിൽ ഇനി പിടിയിലാകേണ്ടത് 14 പ്രതികൾ; 31 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു

ഇന്ന് രണ്ട് പ്രതികൾ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 46 ആയി ഉയർന്നിരുന്നു

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ടയിൽ കായിക വിദ്യാർഥിയായ ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 31 എഫ്ഐആറുകൾ. കേസിൽ ആകെ ആകെ 60 പ്രതികളാണുള്ളത്. കേസിൽ ഇന്ന് രണ്ട് പ്രതികൾ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 46 ആയി ഉയർന്നിരുന്നു. ഇനി പിടിയിലാകേണ്ടത് 14 പ്രതികൾ കൂടിയാണ്.

സഹപാഠിയും നാട്ടുകാരനുമാണ് ഇന്ന് പിടിയിലായത്. ഇന്ന് ഒരാളെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ട് പ്രതികൾ വിദേശത്താണുള്ളത്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികളിൽ അഞ്ച് പേർക്ക് പ്രായം 18 വയസ്സിൽ താഴെയാണ് പ്രായം.

അറുപതിലധികം പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ നടക്കുന്നില്ലെന്ന് ആൻ്റോ ആൻറണി എം.പി അന്വേഷണ സംഘത്തെ വിമർശിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആൻ്റോ ആൻറണി എം.പി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

ഇതുവരെ അറസ്റ്റ് ചെയ്തത് വിരലിലെണ്ണാവുന്ന ആളുകളെ മാത്രമാണ്. അന്വേഷണ സംഘം സ്വാധീനിക്കപ്പെട്ടു എന്ന് പറയുന്നില്ല. പക്ഷെ ഇങ്ങനെ പോയാൽ പ്രതികരിക്കേണ്ടി വരുമെന്നും എം.പി കത്തിൽ വിമർശിച്ചു.

SCROLL FOR NEXT