NEWSROOM

പത്തനംതിട്ട പീഡനം: 62 പ്രതികള്‍; 26 അറസ്റ്റ്; അന്വേഷണത്തിന് 25 പേരടങ്ങുന്ന പ്രത്യേക സംഘം

7 പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. ജില്ലയ്ക്കുള്ളിലുള്ള മുഴുവന്‍ പ്രതികളെയും 2 ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട പോക്‌സോ കേസിന്റെ അന്വേഷണത്തിനായി ഡിഐജി അജിതാ ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ 25 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇതുവരെ 26 പേരാണ് കേസില്‍ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 62 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ അച്ഛന്റെ ഫോണ്‍ വഴി പെണ്‍കുട്ടിയെ ബന്ധപ്പെട്ടിരുന്നവരാണ് നിലവില്‍ പൊലീസിന്റെ പിടിയിലായത്. രണ്ടു സ്റ്റേഷനുകളിലായി 26 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തി. 14 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 7 പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. ജില്ലക്കുള്ളിലുള്ള മുഴുവന്‍ പ്രതികളെയും 2 ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.

കേസ് ദേശീയ ശ്രദ്ധ കേന്ദ്രമായതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാറും ഡിവൈഎസ്പി എസ്. നന്ദകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ 25 അംഗ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്നാണ് അജിതാ ബീഗം സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയ്സണ്‍ ഓഫീസറായി വനിതാ എസ്‌ഐയെ നിയോഗിച്ചിട്ടുണ്ട്.

കുട്ടിക്ക് കൗണ്‍സിലിങ് ഉള്‍പ്പടെ വിദഗ്ധ ചികിത്സ ആവശ്യമെന്നും കുട്ടിയുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുമ്പോള്‍ കൃത്യം തെളിവുകളുടെ അന്വേഷണത്തിലായിരിക്കണമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.

SCROLL FOR NEXT