എ.കെ. ശശീന്ദ്രൻ്റെ കത്തിന് മറുപടിയുമായി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ. എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ. രാജനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ആയിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍റെ കത്ത്. എന്‍സിപിയുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് സംസ്ഥാന പ്രസിഡന്‍റിന്‍റെ മറുപടി. മന്ത്രി ഔദ്യോഗിക ലെറ്റർപാഡ് ദുരുപയോഗം ചെയ്തെന്ന് സന്ദേശത്തില്‍ ചാക്കോ ആരോപിച്ചു.
Also Read: മുൻ ഉദുമ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
ആരും പാർട്ടിക്ക് മുകളിലല്ല. സംസ്ഥാന അധ്യക്ഷനെതിരെ അടിസ്ഥാനരഹിത ആരോപണമാണ് പി.കെ. രാജൻ മാസ്റ്റർ ഉന്നയിച്ചത്. നടപടി എടുക്കുക തന്നെ ചെയ്യുമെന്നും പി.സി. ചാക്കോ പറഞ്ഞു. മന്ത്രി പദം തീരുമാനിച്ചത് കേന്ദ്ര നേതൃത്വമാണെന്നും പരസ്യ പ്രതികരണമോ ഗ്രൂപ്പ് യോഗങ്ങളോ പാടില്ലെന്നുമാണ് പി.സി. ചാക്കോയുടെ സന്ദേശം.
പി.കെ. രാജന്‍റെ സസ്പെൻഷൻ പ്രതികാര മനോഭാവത്തോട് കൂടിയുള്ളതാണെന്നും നടപടി പിന്‍വലിക്കണമെന്നുമാണ് എ.കെ. ശശീന്ദ്രൻ പി.സി. ചാക്കോയ്ക്കുള്ള കത്തില്‍ ആവശ്യപ്പെട്ടത്. മന്ത്രിമാറ്റം പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ പോലും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാതെ പ്രസിഡന്‍റ് സ്വന്തം തീരുമാന പ്രകാരം മുന്നോട്ട് പോകുന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ശശീന്ദ്രന്‍ ആരോപിച്ചു. പി.സി. ചാക്കോയ്‌ക്കെതിരെ പാർട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനും ശശീന്ദ്രൻ കത്തയച്ചതായാണ് സൂചന.