NEWSROOM

അതിർത്തിയിൽ സമാധാനം ഉറപ്പാക്കണം; ചൈനയോട് ആവശ്യമുന്നയിച്ച് ഇന്ത്യ

ഇരു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയിൽ സംഘർഷം കുറയ്ക്കാനുമുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനം ഉറപ്പാക്കണമെന്നും അതിർത്തി മേഖലയെ ബഹുമാനിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയിൽ സംഘർഷം കുറയ്ക്കാനുമുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

ശേഷിക്കുന്ന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്രപരവും സൈനികപരവുമായ മാർഗങ്ങൾ ഇരട്ടിയാക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായും മന്ത്രാലയം അറിയിച്ചു.കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കാൻ അയൽരാജ്യങ്ങളെല്ലാം ചർച്ചകൾ നടത്തിവരികയാണ്. 2020 ൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് തവാങ് സെക്ടറിൽ മറ്റൊരു ഏറ്റുമുട്ടലുമുണ്ടായി.അതിർത്തിയിൽ സമാധാനം നിൽക്കാത്തിടത്തോളം ചൈനയുമായി ബന്ധം സാധാരണ നിലയിൽ ആകില്ലെന്നും ഇന്ത്യ വ്യക്തമാക്കി

SCROLL FOR NEXT