NEWSROOM

പീച്ചി ഡാം അപകടം: ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു

പട്ടിക്കാട് സ്വദേശികളായ നിമ ജോണി, ആൻഗ്രേസ് സജി, ഐറിൻ ബിനോജ് എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ പീച്ചി ഡാമിൽ അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളുടെയും നില ഗുരുതരമായി തുടരുന്നു. പട്ടിക്കാട് സ്വദേശികളായ നിമ ജോണി, ആൻഗ്രേസ് സജി, ഐറിൻ ബിനോജ് എന്നിവരാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഐറിന്റെയും ആൻഗ്രേസിന്റെ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നിമയുടെ നില നേരിയ തോതിൽ മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ചികിത്സയിലുള്ള കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്നും പ്രതീക്ഷ കൈവിടാറായിട്ടില്ലെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.


മൂന്ന് പേർക്കും ഒപ്പം അപടകത്തിൽപ്പെട്ട അലീന ഷാജൻ ഇന്ന് പുലർച്ചെ മരണപ്പെട്ടിരുന്നു. അലീനയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. രക്തസമർദ്ദവും ഹൃദയാ​ഘാതവുമാണ് മരണകാരണം എന്നാണ് പ്രാഥമിക നി​ഗമനം. 

സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ വന്നതായിരുന്നു പെൺകുട്ടികൾ. പാറയിൽ നിന്ന് കാൽ വഴുതി വീണതാണ് അപകടകാരണമെന്നാണ് നിഗമനം.

SCROLL FOR NEXT