പി.വി അൻവർ അജണ്ട സെറ്റ് ചെയ്താണ് പ്രവർത്തിക്കുന്നതെന്നും പിന്നിൽ ആളുണ്ടെന്ന് ഉറപ്പാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ ജയചന്ദ്രൻ. പിന്നിലുള്ളവരുടെ പേര് വിവരങ്ങൾ പതുക്കെ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ൻ്റെ പോലീസ് നയം ഉൾപ്പെടെ എല്ലാം താൻ തീരുമാനിക്കും എന്നാണ് അൻവർ പറയുന്നത്. ഇല്ലെങ്കിൽ എല്ലാം തകർത്തു കളയും എന്നാണ് നിലപാട്.ആദ്യം പറഞ്ഞു മുഖ്യമന്ത്രി ഉപ്പയാണെന്ന്. ഇന്നലെ പറഞ്ഞു ഉപ്പ കെട്ടുപോയെന്ന്. അൻവർ മരത്തിൽ ഇരിക്കുന്ന ഓന്തിനെപ്പോലെയാണ്. ഓന്ത് മരത്തിലിരുന്ന് ആടും. അപ്പോൾ ഓന്തിന്റെ വിചാരം മരവും ആകെ ആടുന്നുണ്ട് എന്നാണെന്നും കെ.കെ. ജയചന്ദ്രൻ പരിഹസിച്ചു.