NEWSROOM

വയനാട്ടിലെ കടുവ ആക്രമണം; പ്രതിഷേധം ശക്തമാക്കി പഞ്ചാരക്കൊല്ലി നിവാസികൾ, പൊലീസും നാട്ടുകാരുമായി സംഘർഷം

ഉച്ചതിരിഞ്ഞ് മൂന്നമണിയോടെ കലക‍്‍ട‍ർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നാലു കഴിഞ്ഞിട്ടും കലക്ട‍ർ എത്താതിരുന്നതോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. പൊലീസും നാട്ടുകാരുമായി ഇന്തും തള്ളുമുണ്ടായി.

Author : ന്യൂസ് ഡെസ്ക്

കടുവാ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട വയനാട് പഞ്ചാരക്കൊല്ലിയിൽ വീണ്ടും പ്രതിഷേധവുമായി നാട്ടുകാ‍ർ. കലക്ടറെത്തി ച‍‍ർച്ച നടത്താത്തതിൽ പ്രതിഷേധിച്ചാണ് ബേസ് ക്യാംപിന് മുന്നിൽ സ്ത്രീകളടക്കം പ്രതിഷേധിച്ചത്.

ഉച്ചതിരിഞ്ഞ് മൂന്നമണിയോടെ കലക‍്‍ട‍ർ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ നാലു കഴിഞ്ഞിട്ടും കലക്ട‍ർ എത്താതിരുന്നതോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. പൊലീസും നാട്ടുകാരുമായി ഇന്തും തള്ളുമുണ്ടായി.

അതിനിടെ നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പ് ചീഫ് വെറ്റിനറി ഡോക്ടർ അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിലെത്തി. പ്രിയദർശിനി എസ്റ്റേറ്റിലും സമീപത്തുമായി വനംവകുപ്പ് കടുവയ്ക്കായി നടത്തുന്ന തെരച്ചിലിന് നേതൃത്വം നൽകാനാണ് അരുൺ സക്കറിയ എത്തിയത്.

SCROLL FOR NEXT