NEWSROOM

പെരിന്തൽമണ്ണ സ്വർണക്കവർച്ച: നാല് പ്രതികൾ പിടിയിൽ, മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതം

കണ്ണൂർ സ്വദേശി ലിജിൻ രാജൻ, തൃശൂർ സ്വദേശി നിഖിൽ, സജിത്ത് സതീഷ്, പ്രബിൻ ലാൽ എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് സ്വർണക്കവർച്ച നടത്തിയ നാല് പേർ തൃശൂരിൽ പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. കണ്ണൂർ സ്വദേശി ലിജിൻ രാജൻ, തൃശൂർ സ്വദേശി നിഖിൽ, സജിത്ത് സതീഷ്, പ്രബിൻ ലാൽ എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തൃശൂർ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്.

കവർച്ചാ സംഘത്തിൽ ആകെ ഒമ്പത് പേരാണുള്ളതെന്നാണ് സൂചന. പിടിയിലായവരിൽ നിന്ന് സ്വർണം കിട്ടിയിട്ടില്ല. സ്വർണം കണ്ടെടുക്കുന്നതിനും മറ്റു പ്രതികൾക്കുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കാറിലെത്തിയ കവർച്ചാ സംഘം ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവരുകയായിരുന്നു. പെരിന്തൽമണ്ണയിലെ എംകെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ യൂസഫിനെയും, സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് സ്വർണം കവർന്നത്. ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിൽ എത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. പരുക്കേറ്റ യൂസഫും ഷാനവാസും ചികിത്സയിലാണ്.

SCROLL FOR NEXT