സ്വർണം തട്ടിയ കേസിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയെന്നാണ് കേസ്. കേസില്‍ ആസൂത്രകനടക്കം 13 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.
സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനാണ്. മൂന്നര കിലോ സ്വർണമാണ് സംഘം കൈക്കലാക്കിയത്. പെരിന്തൽമണ്ണയിലെ എംകെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ യൂസഫിനെയും, സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് സ്വർണം കവർന്നത്. ജൂബിലി ജങ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിൽ എത്തിയ സംഘം സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. പിടിയിലായ പ്രതികളുടെ മൊഴിയില്‍ നിന്നാണ് അർജുൻ്റെ പങ്കാളിത്തെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി അർജുനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.
Also Read: പെരിന്തൽമണ്ണ സ്വർണക്കവർച്ച: നാല് പ്രതികൾ പിടിയിൽ, മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതം
അർജുന്‍റെ സ്വർണക്കടത്ത് ബന്ധത്തെക്കുറിച്ച് ബാലഭാസ്കറിന്‍റെ മരണസമയത്തും ആരോപണങ്ങൾ ഉയർന്നിരുന്നു. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചത് അർജുൻ ആയിരുന്നു.
Also Read: മലപ്പുറത്ത് വൻ സ്വർണ്ണക്കവർച്ച; ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു