NEWSROOM

മദ്യ നിർമാണ ശാലകൾക്ക് അനുമതി നൽകുന്നത് ലഹരി മാഫിയകൾക്ക് പാലൂട്ടുന്നതിന് തുല്യമാകും: ഓർത്തഡോക്സ് സഭ

ഓർത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിലാണ് ലഹരിക്കെതിരായ നയം വ്യക്തമാക്കിയത്

Author : ന്യൂസ് ഡെസ്ക്


മദ്യനിർമാണ ശാലയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി ഓർത്തഡോക്സ് സഭ. മദ്യ നിർമാണ ശാലകൾക്ക് അനുമതി നൽകുന്നത് ലഹരി മാഫിയകൾക്ക് പാലൂട്ടുന്നതിന് തുല്യമാകുമെന്നും മദ്യ-മയക്കു മരുന്ന് ഉപഭോഗം കുറയ്ക്കാൻ സർക്കാർ പദ്ധതികൾ നടപ്പാക്കണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. ഓർത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിലാണ് ലഹരിക്കെതിരായ നയം വ്യക്തമാക്കിയത്.



ലഹരി വിരുദ്ധ പ്രതിജ്ഞയിൽ മാത്രം ഒതുങ്ങരുത്. കേരളത്തിൽ ലഹരി മാഫിയകൾ ആഴത്തിൽ വേരിറക്കി കഴിഞ്ഞു. ലഹരിക്ക് അടിമപ്പെട്ട് മാതാപിതാക്കളെയും, സഹോദരങ്ങളെയും കൊലപ്പെടുത്തുന്ന യുവതയുടെ വാർത്തകൾ ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല. ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം സിനിമകളിൽ നിന്ന് വിട്ടുനിന്ന് കലാകാരൻമാരും കൈകോർക്കണമെന്നും ഓർത്തഡോക്സ് സഭ നിലപാട് വ്യക്തമാക്കി.

SCROLL FOR NEXT