NEWSROOM

'കസ്റ്റഡിയിലെടുത്തയാളെ ക്രൂര മർദ്ദനത്തിനിരയാക്കി'; എസ്. പി. സുജിത് ദാസിനെതിരെ ഹൈക്കോടതിയിൽ ഹർജി

വ്യാജ കേസാണെന്ന് മേലധികാരികൾ റിപ്പോർട്ട് നൽകിയെങ്കിലും എസ്.പിക്കെതിരെ നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട എസ്.പി. സുജിത് ദാസിനെതിരെ ഹൈക്കോടതിയിൽ ഹർജി. ലഹരി കേസിൽ കസ്റ്റഡിയിലെടുത്തയാളെ ക്രൂരമർദ്ദനത്തിനിരയാക്കിയെന്നാണ് പരാതി. പ്രതിയുടെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018 ൽ സുജിത് ദാസ് എറണാകുളത്ത് അസി. എസ്.പിയായിരിക്കെയാണ് കേസെടുത്തത്. വ്യാജ കേസാണെന്ന് മേലധികാരികൾ റിപ്പോർട്ട് നൽകിയെങ്കിലും എസ്.പിക്കെതിരെ നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. ഈ കേസ് സിബിഐക്ക് വിടണമെന്ന് പ്രതി സുനിൽ കുമാറിന്ർറെ ഭാര്യ രേഷ്മ പരാതിയിൽ ആവശ്യപ്പെട്ടു.


പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ്.പിയായ സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. സുജിത് ദാസിനെതിരെ നടപടിക്കും ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുജിത് ദാസിനെതിരെ ഹൈക്കോടതിയിൽ കസ്റ്റഡിയിലെടുത്തയാളെ ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന് പരാതി നൽകിയിരിക്കുന്നത്.

SCROLL FOR NEXT