NEWSROOM

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

സംഭവത്തിൽ തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. തടവുകാരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുൾപ്പെടെ പിടികൂടിയത്. മൊബൈൽ ഫോൺ, എയർപോഡ്, യുഎസ്ബി കേബിൾ, സിം, തുടങ്ങിയവയാണ് പിടികൂടിയത്. സംഭവത്തിൽ തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

ഇന്ന് ഉച്ചയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ അധികൃതർ പതിവ് പരിശോധനയിലാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തത്. അടിപിടി കേസുകളിലെ പ്രതികളാണ് രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവർ. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ തടവുകാർക്കെതിരെ കേസെടുത്തു.

SCROLL FOR NEXT