NEWSROOM

മുഖ്യമന്ത്രിയെക്കുറിച്ച് ഒരു കവിതയെങ്കിലും എഴുതേണ്ടേ? ഇതൊന്നും ഒരു വിവാദമല്ല; സ്തുതി ഗീതത്തെക്കുറിച്ച് ഗാനരചയിതാവ്

Author : ന്യൂസ് ഡെസ്ക്

സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത് പ്രകാരമാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ചെമ്പടയ്ക്ക് കാവലാള്‍ എന്ന ഗാനം രചിച്ചതെന്ന് ചിത്രസേനന്‍ പൂവത്തൂര്‍. കവിത എഴുതി തുടങ്ങഇയപ്പോള്‍ ഉണ്ടായ തലം അല്ല പിന്നീട് അങ്ങോട്ട് ഉണ്ടായത്. അടുത്ത രാജ്യങ്ങളില്‍ പോയി കേരളത്തിന് വേണ്ടി സഹായങ്ങള്‍ അഭ്യര്‍ഥിക്കുന്ന മുഖ്യമന്ത്രിക്ക് വേണ്ടി ഒരു കവിതയെങ്കിലും എഴുതേണ്ടേ എന്നും ചിത്രസേനന്‍ ചോദിച്ചു.

'സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു വിപ്ലവഗാനം എഴുതണമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് എം ഹണിയാണ് എന്നോട് പറഞ്ഞത്. അത് പിണറായി സഖാവിനെക്കുറിച്ച് തന്നെ ആയിക്കോട്ടെ എന്നും പറഞ്ഞു. അങ്ങനെയാണ് എഴുതുന്നത്. കവിത എഴുതാന്‍ തുടങ്ങുമ്പോഴുണ്ടായിരുന്ന തലമായിരുന്നില്ല പിന്നീട് ഉണ്ടായിരുന്നത്," ചിത്രസേനൻ പറഞ്ഞു.

പിണറായിയെ നമ്മുടെ ഒരു രക്ഷിതാവായിട്ടാണ് കാണുന്നത്. നമ്മുടെ വീട്ടില്‍ പട്ടിണിയാണെങ്കില്‍ നമ്മള്‍ അടുത്ത വീട്ടില്‍ പോയി എന്തെങ്കിലും ചോദിച്ച് നമ്മുടെ മക്കള്‍ക്ക് കൊടുക്കില്ലേ... അതുപോലെ പിണറായി സഖാവ് അടുത്ത രാജ്യങ്ങളില്‍ പോയി അവിടുത്തെ സമ്പത്ത് കൊണ്ട് വന്ന് ഇവിടുത്തെ പാവങ്ങള്‍ക്ക് കൊടുക്കുകയാണ്. അപ്പോള്‍ ആ മനുഷ്യന് വേണ്ടി ഒരു കവിതയെങ്കിലും എഴുതിയില്ലെങ്കില്‍ ഒരു കവിയായി ഇരുന്നിട്ട് കാര്യമുണ്ടോ? അങ്ങനെ എഴുതിയതാണെന്നും ചിത്രസേനന്‍ പറഞ്ഞു.

ഇതൊന്നും ഒരു വിവാദമല്ലെന്നും ഇങ്ങനെ വേണമെന്നും ചിത്രസേനന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദമായ സ്തുതിഗീതം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പാടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പരിപാടിയിലേക്ക് എത്തിയത്. നൂറോളം പേര്‍ ചേന്നാണ് ഗാനം ആലപിച്ചത്.

SCROLL FOR NEXT