NEWSROOM

വാഷിംഗ്ടൺ ഡിസിയിൽ വിമാനവും ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടം: 18 മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്

വിമാനം തകർന്നുവീണ പൊട്ടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്

Author : ന്യൂസ് ഡെസ്ക്

വാഷിംഗ്‌ടണ്‍ ഡിസിക്ക് സമീപം അമേരിക്കൻ എയർലൈൻസ് വിമാനവും സൈനീക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം തകർന്നുവീണ പൊട്ടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതുവരെയും ജീവനോടെ ആരെയും രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളില്ല.

60 യാത്രക്കാരും നാല് വിമാനജീവനക്കാരും ഉൾപ്പെടെ 64 പേർ വിമാനത്തിൽ ഉണ്ടായിരുന്നതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട യാത്രവിമാനമാണ് അപകടത്തിൽപ്പെട്ടത്. റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിന് സമീപമാണ് അപകടമുണ്ടായത്.

വിമാനം റീഗൽ എയർ പോർട്ടിലിറങ്ങാൻ ഒരുങ്ങുന്ന വേളയിൽ ആകാശത്തുവച്ചു തന്നെ സെെന്യത്തിന്‍റെ ഹെലികോപ്ടറുമായി കൂടിയിടിച്ച് കത്തുകയായിരുന്നു. പൊട്ടോമാക് നദിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, എയർപോർട്ടിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

അപകടത്തില്‍പ്പെട്ട സെെനിക ഹെലികോപ്റ്ററില്‍ വിഐപികളില്ലെന്നാണ് വിവരം. മൂന്ന് സെെനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അതേസമയം, പ്രോട്ടോമാക് നദിയിലെ താപനില രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

SCROLL FOR NEXT