NEWSROOM

കുറ്റവാളികളെ രക്ഷിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി; സജീവമായി ഫിലിപ്പൈന്‍സിലെ സ്വകാര്യ ആശുപത്രികള്‍

ഇത്തരത്തിലുള്ള ആശുപത്രികൾ കണ്ടെത്തുകയും അതിനെ തുടർന്ന് കൂടുതൽ റെയ്‌ഡുകൾ നടത്തി ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഫിലിപ്പൈന്‍സില്‍ കുറ്റവാളികളുടെ മുഖത്ത് മാറ്റങ്ങള്‍ വരുത്തുന്നതിന് പ്ലാസ്റ്റിക് സര്‍ജറി നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ സജീവമാണെന്ന് കണ്ടെത്തല്‍. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പിടികിട്ടാപ്പുള്ളികള്‍ക്കും തട്ടിപ്പ് കേന്ദ്രത്തിലെതൊഴിലാളികള്‍ക്കും അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വകാര്യ ആശുപത്രികള്‍ പ്ലാസ്റ്റിക് സര്‍ജറി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായാണ് കണ്ടെത്തിയത്.

പൊലീസ് നടത്തിയ റെയ്ഡില്‍ ഇത്തരത്തിലുള്ള നിരവധി ആശുപത്രികള്‍ കണ്ടെത്തി. കൂടുതല്‍ റെയ്ഡുകള്‍ നടത്തി ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

SCROLL FOR NEXT