NEWSROOM

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി യുഎസിലെത്തി; ജോ ബൈഡനും മറ്റ് നേതാക്കളുമായി ചർച്ച നടക്കും

ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോഗ്യസുരക്ഷ, കാലവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും

Author : ന്യൂസ് ഡെസ്ക്

മൂന്നു ദിവസത്തെ ചർച്ചക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലെത്തി. നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് മോദി അമെരിക്കയിലെത്തിയത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും മറ്റ് നേതാക്കളുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.



ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോഗ്യസുരക്ഷ, കാലവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. ഉഭയകക്ഷി യോഗത്തിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചേക്കും. യുഎസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ സ്വന്തമാക്കാൻ ഇന്ത്യ പദ്ധതിയിടുന്ന മൾട്ടി ബില്യൺ ഡോളറിൻ്റെ ഇടപാടും ചർച്ചയാകും.


ഇന്ത്യ-യുഎസ് ബഹിരാകാശ ദൗത്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കാം. ആക്സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യും. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർക്കൊപ്പം ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.

SCROLL FOR NEXT