കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ ബ്ലേയ്ഡ് വിഴുങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി പോക്സോ കേസ് പ്രതി. പൂജപ്പുര ജയിലിൽ നിന്നും കൊല്ലം ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ. തുടർന്ന് പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.
ALSO READ: മലപ്പുറം പരാമർശത്തിൽ കാണുന്നത് മുഖ്യമന്ത്രിയുടെ മാറുന്ന രീതി, ജമാഅത്തെ ഇസ്ലാമിക്കും എസ്‌ഡിപിഐയ്ക്കും അത്ര ശക്തിയുണ്ടോ: അൻവർ
ചൊവ്വാഴ്ച രവിലെ പത്തരയോടെയാണ് സംഭവം. തമ്പാനൂരിൽ നിന്ന് കെഎസ്ആർിടിസി ബസിൽ രണ്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പ്രതി സുമേഷിനെ കൊല്ലത്തേക്ക് കൊണ്ടുപോയത്. പോകുംവഴിയാണ് പ്രതി ബ്ലേയ്ഡ് വിഴുങ്ങിയ കാര്യം വെളുപ്പെടുത്തിയത്. കോടതിയിൽ ഹാജാരാക്കാതിരിക്കാനുള്ള അടവാണെന്ന് പൊലീസുകാർ കരുതിയിത്. പിന്നീട് പ്രതിയെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രതിയെ പ്രവേശിപ്പിച്ചു.
ALSO READ: കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രസിഡൻ്റടക്കം അറസ്റ്റിൽ