എടപ്പാൾ കണ്ടനകം ബിവറേജ് 
NEWSROOM

മലപ്പുറത്ത് അനുവദീയ സമയം കഴിഞ്ഞും മദ്യവിൽപന; ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരനെ മർദിച്ച് പൊലീസ്

എടപ്പാൾ കണ്ടനകം ബിവറേജിൽ ഇന്നലെ രാത്രിയാണ് വൈകി മദ്യവിൽപ്പന നടത്തിയത്

Author : ന്യൂസ് ഡെസ്ക്



മലപ്പുറത്ത് ബിവറേജിൽ അനുവദനീയ സമയം കഴിഞ്ഞും മദ്യവില്പന. മദ്യംവാങ്ങിയ പൊലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരന് മർദനമേറ്റതായി പരാതി. കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് മർദനമേറ്റത്. എടപ്പാൾ കണ്ടനകം ബീവറേജിൽ ഇന്നലെ രാത്രിയാണ് വൈകി മദ്യവിൽപ്പന നടത്തിയത്. എടപ്പാൾ കണ്ടനകം ബിവറേജിൽ ഇന്നലെ രാത്രിയാണ് വൈകി മദ്യവിൽപ്പന നടത്തിയത്. രാത്രി 9 വരെയാണ് ബിവറേജസിലെ മദ്യവില്പന സമയം.

ഇന്നലെ രാത്രി 9.30 ന് ശേഷവും കണ്ടനകം ബിവറേജിൽ മദ്യവിൽപന തുടർന്നതോടെയാണ് സംഘർഷമുണ്ടാവുന്നത്. സമയം കഴിഞ്ഞും പ്രവർത്തിക്കുന്ന ബിവറേജിൽ മദ്യം വാങ്ങാനെത്തിയ പൊലീസുകാരുടെ ചിത്രം നാട്ടുകാരൻ പകർത്തി. പിന്നാലെ ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഇയാളെ പൊലീസുകാർ മർദിക്കുകയായിരുന്നു. പരുക്കേറ്റ സുനീഷ് കുമാറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT