NEWSROOM

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ജയിൽ ആസ്ഥാനത്തെ ഡിഐജി അന്വേഷിക്കും

അതേ സമയം നിരുപാധികം മാപ്പുപറഞ്ഞാണ് ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്നിറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്



വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. ജയിൽ ആസ്ഥാനത്തെ ഡിഐജിയാണ് അന്വേഷണം നടത്തുക. നടി ഹണി റോസിനെ അപമാനിച്ച കേസിലാണ് ബോബി അറസ്റ്റിലായത്.

അതേ സമയം നിരുപാധികം മാപ്പുപറഞ്ഞാണ് ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്നിറങ്ങിയത്. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. എന്നാൽ കോടതി രൂക്ഷമായി വിമർശിച്ചതോടെയാണ് ബോബി മാപ്പുപറഞ്ഞ് പുറത്തിറങ്ങിയത്.

ജുഡീഷ്യറിയോട് യുദ്ധം പ്രഖ്യാപിക്കുന്നതാണ് ബോബിയുടെ നിലപാടെന്ന് കോടതി വിമര്‍ശിച്ചു. സഹതടവുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയിലില്‍ തങ്ങി. ഒളിമ്പിക്‌സില്‍ സ്വര്‍ണം കിട്ടിയതു പോലെയാണ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇനി ആവര്‍ത്തിക്കില്ലെന്ന് പറയുന്നത് അഭിഭാഷകര്‍ക്കും കുരുക്കാകുമെന്നും കോടതി ഓര്‍മിപ്പിച്ചു.

SCROLL FOR NEXT