NEWSROOM

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ വ്യാജപ്രചരണം; സംസ്ഥാനത്ത് 14 കേസുകൾ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

ആകെ 194 പോസ്റ്റുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. തിരുവനന്തപുരത്ത് നിന്ന് 4 കേസുകൾ, എറണാകുളം സിറ്റി - 2 കേസുകൾ, പാലക്കാട് - 2 കേസുകളും രജിസ്റ്റർ ചെയ്തപ്പോൾ, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളിലായി ഒന്നു വീതം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Also Read:

ആകെ 194 പോസ്റ്റുകൾ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും കണ്ടെത്തിയത്. ഇവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT