NEWSROOM

കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; ആക്രമിച്ച യുവാക്കൾക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന് സംശയം

അഞ്ചു പൊലീസ് ഉദ്യോഗസ്ഥരിൽ മൂന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് നൈറ്റ് പെട്രോളിങ്ങിനിടെ ആക്രമണം. അരയിടത്ത് പാലത്തിന് സമീപമുള്ള ബീവറേജിന് അടുത്തുനിന്നുമാണ് പൊലീസുകാർക്ക് ആക്രമണം നേരിട്ടത്. രണ്ട് യുവാക്കൾ ആണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. അരയിടത്തു പാലത്തിനും എരഞ്ഞോളിക്കും ഇടയിലുള്ള പ്രദേശത്തുവെച്ചു യുവാക്കളെ സംശയാസ്പദമായ സാചര്യത്തിൽ കണ്ടത് പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ യുവാക്കൾ കൈയിലെ ചാവി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതിന് ശേഷം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. 

അഞ്ചു പൊലീസ് ഉദ്യോഗസ്ഥരിൽ മൂന്ന് പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. തുടർന്ന് ഇവർ ബീച്ച് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ലഹരി മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട ആളുകളാണ് ആക്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമികളിൽ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT