NEWSROOM

ഡാന്‍സാഫിനെ വെട്ടിച്ച് ഓട്ടം; നാളെ ഹാജരാകാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്

ഇതിനിടയില്‍ ഷൈന്‍ നിയമോപദേശം നേടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്

Author : ന്യൂസ് ഡെസ്ക്


ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്. നാളെ രാവിലെ 10 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഷൈനില്‍ നിന്നും തേടുന്നതിനായാണ് ഹാജാരാകാന്‍ പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച ഷൈനിന്റെ വീട്ടില്‍ എത്തി പൊലീസ് നോട്ടീസ് നല്‍കി.

എന്നാല്‍ ഇതിനിടയില്‍ ഷൈന്‍ നിയമോപദേശം നേടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. നാളെ പൊലീസിന് മുന്നില്‍ ഹാജരാകാതിരിക്കാനുള്ള ശ്രമമാണ് നിയമോപദേശം തേടുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും സംശയമുണ്ട്.




ഷൈനിന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ പരിശോധന. ഇതിനിടയിലാണ് നടന്‍ ഇറങ്ങി ഓടിയത്. നടി വിന്‍സി അലോഷ്യസ് എഎംഎംഎയ്ക്കും ഫിലിം ചേംബറിനും നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെയാണ് ലഹരിയുമായി ബന്ധപ്പെട്ട് ഷൈനിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്.

SCROLL FOR NEXT