NEWSROOM

കണ്ണൂരിലെ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം; പ്രതിയായ ഭർത്താവ് രാജേഷുമായി തെളിവെടുപ്പ്

കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താൻ പെരുമ്പ പുഴയിലും പരിശോധന നടക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ കരിവെള്ളൂരിൽ സിവിൽ പൊലീസ് ഓഫീസർ ദിവ്യശ്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഭർത്താവ് രാജേഷുമായി തെളിവെടുപ്പ്. പയ്യന്നൂരിലെ കത്തി വാങ്ങിയ കടയിലും പെട്രോൾ പമ്പിലും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്താൻ ലും പരിശോധന നടക്കുകയാണ്.

ദിവ്യശ്രീയിൽ നിന്ന് രാജേഷ് കൈപ്പറ്റിയ പണവും സ്വർണവും തിരിച്ചു ചോദിച്ചതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ കരിവെള്ളൂർ പലിയേരിയിലെ ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊലപാതകം നടത്തിയത്. ദിവ്യശ്രീയുടെ കഴുത്തിലും മൂക്കിലുമാണ് വെട്ടേറ്റത്‌. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവ് വാസുവിനും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ വാസു പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Also Read: സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം: ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത് വിവാഹമോചനക്കേസിൻ്റെ വൈരാഗ്യത്തിൽ

കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ആറുമാസത്തിലേറെയായി ദിവ്യശ്രീയും രാജേഷും കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു.

SCROLL FOR NEXT