NEWSROOM

നിശാപാർട്ടിയിലെ ലഹരി ഉപയോഗം; കൊച്ചിയിലെ ഹോട്ടൽ വാട്സണിൽ പൊലീസ് റെയ്ഡ്

ഹോട്ടൽ വാട്സൺ ബാറിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

Author : ന്യൂസ് ഡെസ്ക്

കൊച്ചിയിലെ ലഹരി പാർട്ടി കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്.  ഹോട്ടൽ വാട്സൺസ് ബാറിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ലഹരിയുമായി ഒരു സംഘം എത്തിയെന്ന വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്.

ഇതുവരെ ലഹരി മരുന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നിലവിൽ ഹോട്ടലിൽ നടന്നിരുന്ന ഡിജെ പാർട്ടികൾ അവസാനിപ്പിച്ചു. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. 

SCROLL FOR NEXT