NEWSROOM

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവം: പിന്നിൽ അഞ്ചംഗ സംഘമെന്ന് പൊലീസ്

വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ് അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്

Author : ന്യൂസ് ഡെസ്ക്

വർക്കലയിൽ മൂന്ന് മത്സ്യ തൊഴിലാളികളെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ അക്രമി സംഘത്തെ തിരിച്ചറിഞ്ഞു. വെട്ടൂർ സ്വദേശികളായ നൈസാം, യൂസഫ്, ജവാദ്, നിസാം, കണ്ടാലറിയാവുന്ന മറ്റൊരാൾ ഉൾപ്പെടെ അഞ്ചു പ്രതികളാണുള്ളത്. ഇവർക്കായി പൊലീസ് തെരച്ചിൽ ഈർജിതമാക്കി.

ഇന്നലെ രാത്രിയാണ് സംഭവം. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ് അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്. നൗഷാദിൻ്റെ പിതാവിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണതിന് കാരണം. പരുക്കേറ്റ ഷംനാദിൻ്റെ നില ഗുരുതരമായി തുടരുകയാണ്. 

SCROLL FOR NEXT