എറണാകുളം മറൈന്‍ ഡ്രൈവില്‍ ആഢംബര കാറുകളില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വെളുപ്പിനായിരുന്നു മൂന്ന് ആഢംബര കാറുകളില്‍ യുവാക്കള്‍ അഭ്യാസം പ്രകടനം നടത്തിയത്.
ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും-പൊലീസും നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് വാഹനങ്ങളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചിട്ടുണ്ട്. മൂന്ന് ആഢംബര കാറുകളില്‍ കാറിന്റെ സണ്‍ റൂഫ് തുറന്നായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം.