NEWSROOM

'യൂട്യൂബ് ചാനലിലൂടെ അപമാനിച്ചു'; സാന്ദ്ര തോമസിന്റെ പരാതിയില്‍ ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെ കേസ്

ജോസ് തോമസ് യൂട്യൂബ് ചാനല്‍ വഴി പരാതിക്കാരിക്ക് ശല്യവും മാനഹാനിയും മനോവിഷമവും അപകീര്‍ത്തിയും ഉണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

Author : ന്യൂസ് ഡെസ്ക്


സിനിമാ നിര്‍മാതാക്കാളുടെ സംഘടനാ ഭാരവാഹികളായ ശാന്തിവിള ദിനേശ്, ജോസ് തോമസ് എന്നിവര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസ് എടുത്തു. സാന്ദ്ര തോമസിനെ സമൂഹ മാധ്യമം വഴി അപമാനിച്ചെന്ന സാന്ദ്ര തോമസിന്റെ പരാതിയിലാണ് ശാന്തിവിള ദിനേശ്, ജോസ് തോമസ് എന്നിവര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസ് എടുത്തത്.

ഫെബ്രുവരി ഏഴിന് ലൈറ്റ്‌സ് ക്യാമറ ആക്ഷന്‍ എന്ന യൂട്യൂബ് ചാനല്‍ വഴി ശാന്തിവിള ദിനേശ് സാന്ദ്ര തോമസിന്റെ ഫോട്ടോ ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ബി. ഉണ്ണികൃഷ്ണനെതിരെ നല്‍കിയ പരാതിയിലുള്ള വിരോധം മൂലം യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നാണ് സാന്ദ്ര തോമസ് നല്‍കിയ പരാതി.

ജോസ് തോമസ് യൂട്യൂബ് ചാനല്‍ വഴി പരാതിക്കാരിക്ക് ശല്യവും മാനഹാനിയും മനോവിഷമവും അപകീര്‍ത്തിയും ഉണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. 

പാലാരിവട്ടം പൊലീസ് ആണ് ശാന്തിവിള ദിനേശിനും ജോസ് തോമസിനുമെതിരെ കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇരുവര്‍ക്കുമെതിരെ നേരത്തെയും സാന്ദ്ര തോമസ് പരാതി നല്‍കിയിരുന്നു. രണ്ടാമത്തെ പരാതിയാണ് ഇപ്പോള്‍ നല്‍കുന്നത്.

SCROLL FOR NEXT