NEWSROOM

കണ്ണൂരിൽ പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റില്‍

കണ്ണൂർ ടെലികമ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിളായ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിൽ പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിലായി. കണ്ണൂർ ടെലികമ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിളായ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലാണ് അറസ്റ്റ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. നിലവിൽ, രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ സസ്പെൻഷനിലാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്രതി അബ്ദുൾ റസാഖ്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

SCROLL FOR NEXT