മലപ്പുറം അരീക്കോട് പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കി. വയനാട് സ്വദേശിയായ തണ്ടർബോൾട്ട് കമാൻഡോ വിനീതാണ് സ്വയം വെടിയുതിർത്ത് മരിച്ചത്. മേലുദ്യോഗസ്ഥൻ്റെ മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സൂചന. അവധി നല്‍കാത്തതും ആത്മഹത്യക്ക് കാരണമായെന്നാണ് പ്രാഥമിക നിഗമനം.