NEWSROOM

പൊലീസുകാരന്റെ ഗുണ്ടായിസം; പണം ചോദിച്ചതിന് പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി വണ്ടിയോടിച്ചു

എൻ കെ ബി ടി പെട്രോൾ പമ്പ്  ജീവനക്കാരൻ അശോകനാണ് പൊലീസുകാരനായ സന്തോഷിന്റെ അതിക്രമത്തിനിരയായത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെതിരെ പൊലീസുകാരന്റെ ഗുണ്ടായിസം. ഇന്ധനം നിറച്ചതിന് പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റിലിരുത്തി വാഹനം ഓടിച്ചു പോയി. എൻ കെ ബി ടി പെട്രോൾ പമ്പ്  ജീവനക്കാരൻ അശോകനാണ് പൊലീസുകാരനായ സന്തോഷിന്റെ അതിക്രമത്തിനിരയായത്. കണ്ണൂർ ഡി എച്ച് ക്യു മെസിലെ ഡ്രൈവറാണ് സന്തോഷ്.
ഇന്ധനം നിറച്ച് പണം നൽകാതെ പോകുന്നത് തടഞ്ഞപ്പോഴായിരുന്നു ഇയാളുടെ അതിക്രമം. പണം നൽകാതെ പോയ കാറിന് മുന്നിൽ കയറി നിന്ന ജീവനക്കാരനെ പരി​ഗണിക്കാതെ ഇയാൾ കാ‍ർ മുന്നോട്ടെടുക്കുകയും കാറിന്റെ ബോണറ്റിലേക്ക് വീണു പോയ ജീവനക്കാരനേയും കൊണ്ട് കാ‍‍ർ ഓടിച്ചു പോവുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മുമ്പും ഇയാ​ൾ പെട്രോൾ പമ്പിലേക്ക് കാർ ഓടിച്ചു കയറ്റിയിട്ടുണ്ട്.

SCROLL FOR NEXT