ജമ്മു കശ്മീരിലെ കത്വയിലെ ഒരു ഉൾഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ പൊലീസുകാരന് ദാരുണാന്ത്യം. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ജമ്മു കശ്മീർ ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന സംയുക്ത തെരച്ചിൽ നടത്താൻ തീരുമാനിച്ചു. ഇതിനെ തുടർന്നാണ് ബില്ലവാർ തഹസിൽ കോഗ്-മാണ്ഡ്ലി ഗ്രാമത്തിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തെ സുരക്ഷ ക്യാമ്പുകളിൽ നിന്നും സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.